കശ്മീരില്‍ 42 ശതമാനം പോളിംഗ്
ശ്രീനഗര്‍: രണ്ടാംഘട്ട വോട്ടെടുപ്പില്‍ കശ്മീരില്‍ 42 ശതമാനത്തോളം പോളിംഗ് നടന്നു. 28 നിയമസഭാമണ്ഡലങ്ങളിലാണ് സപ്തംബര്‍ 24 ചൊവാഴ്ച വോട്ടിംഗ് നടന്നത്.
ജമ്മുവുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രീനഗറില്‍ വോട്ടിംഗ് ശതമാനം കുറവായിരുന്നു. കനത്ത സൂരക്ഷാവലയത്തിന്റെ നിഴലിലാണ് വോട്ടിംഗ് നടന്നത്. കഴിഞ്ഞ രാത്രിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തിന്റെ ഭീതികാരണം ശ്രീനഗറില്‍ വോട്ടുചെയ്യാനെത്തിയവരുടെ എണ്ണം കുറവായിരുന്നു. പക്ഷെ ബുദ്ഗാം ജില്ലയിലും ജമ്മുവിലും വോട്ടര്‍മാര്‍ കൂടുതലായെത്തി.
ജമ്മുവിലെ 13 മണ്ഡലങ്ങളില്‍ 59 ശതമാനത്തോളം പോളിംഗ് നടന്നു. ബുദ്ഗാമില്‍ 51 ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. പക്ഷെ ശ്രീനഗറിലെ 10 മണ്ഡലങ്ങളില്‍ വെറും 11 ശതമാനം മാത്രമായിരുന്നു പോളിംഗ്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒമര്‍ അബ്ദുള്ളയുള്‍പ്പെടെയുള്ളവര്‍ രണ്ടാംഘട്ടവോട്ടെടുപ്പില്‍ ജനവിധി തേടുന്നു.
ആദ്യ ഘട്ടവോട്ടെടുപ്പില്‍ 47 ശതമാനം പേര്‍ വോട്ടുചെയ്യാനെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജെകെഎല്‍എഫ് ആക്ടിംഗ് ചെയര്‍മാന്‍ ജാവേദിനെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications