രക്ഷപ്പെട്ടെന്ന് സ്വാമി കരുതേണ്ട: ചെര്‍ക്കളം
തിരുവനന്തപുരം: ക്രമേക്കട് കാട്ടിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജു നാരാണ സ്വാമി പാരീസില്‍ പോയതു കൊണ്ടൊന്നും രക്ഷപ്പെടില്ലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
രാജു നാരായണ സ്വാമിയ്ക്കെതിരെ ഗുരുതരമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവും. പാരീസില്‍ പോയതുകൊണ്ടൊന്നും അതില്‍ നിന്നും സ്വാമിയ്ക്ക് രക്ഷപ്പെടാനാവില്ല- സപ്തംബര്‍ 24 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ചെര്‍ക്കളം പറഞ്ഞു.
പത്രത്താളുകളില്‍ മാത്രം ജീവിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് സ്വാമി. പാരാമെഡിക്കല്‍ കോഴ്സ് തുടങ്ങുന്നതിന് തന്റെ മകള്‍ നല്‍കിയ അപേക്ഷയിന്മേല്‍ രണ്ടര മാസമായിട്ടും സ്വാമി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് താന്‍ ഇടപെട്ടത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു ഉടന്‍ തന്നെ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും.
കണ്ണൂരില്‍ മുനിസിപ്പല്‍ സെക്രട്ടറിയെ പൊലീസ് അറസ്റ് ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications