ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ച വേണ്ടെന്ന് സോണിയ
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചര്‍ച്ച നടത്തേണ്ടതില്ലെന്ന് സോണിയാഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയ്ക്ക് നിര്‍ദേശം നല്‍കി.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുമായും സപ്തംബര്‍ 25 ബുധനാഴ്ച ഹൈക്കമാന്റ് ചര്‍ച്ച നടത്താനിരിക്കുകയാണ്.
നേതാക്കളുമായി ഗ്രൂപ്പ് പ്രതിനിധികളെന്ന നിലയില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നാണ് സോണിയ അംബികാ സോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ. കരുണാകരന്‍, വയലാര്‍ രവി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുന്നത് പാര്‍ട്ടി ഭാരവാഹികളെന്ന നിലയിലാണ്.
ചര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം സോണിയ അംബികാ സോണിയെ ഏല്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications