Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പരസ്യ വിമര്‍ശനം നടത്തി

തൃശൂര്‍: സി പി എമ്മിലെ ഒരു വിഭാഗത്തിനെതിരെ അച്ചടക്ക നടപടിയ്ക്ക് വിധേയമായ തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി കെ. കെ. മാമക്കുട്ടി പരസ്യമായി ആഞ്ഞടിച്ചു.

അഴീക്കോടന്‍ അനുസ്മരണ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് സി പി എം നേതാക്കളെ അലോസരപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ മുന്‍ ജില്ലാ സെക്രട്ടറി നടത്തിയത്. യോഗത്തില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ഇ. പി. ജയരാജന്‍ പങ്കെടുത്തിരുന്നു.

തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ചേരിതിരിഞ്ഞ് വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് മാമക്കുട്ടി തുറന്നടിച്ചു. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം വിഭാഗീയ പ്രവര്‍ത്തനത്തെ എല്ലായിടത്തു നിന്നും ഇല്ലായ്മ ചെയ്തുവരുമ്പോഴാണ് തൃശൂരില്‍ വിഭാഗീയത പ്രത്യക്ഷമായി പുറത്തു വന്നത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം മാധ്യമങ്ങളോടൊത്തു ചേര്‍ത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജില്ലാ സമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് വിഭാഗീയ പ്രവര്‍ത്തനം നടത്തിയതു കൊണ്ടാണ് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടത്.

മാമക്കുട്ടിക്ക് ശേഷം പ്രസംഗിച്ച ഇ. പി. ജയരാജന്‍ വിഭാഗീയതയ്ക്കെതിരെ പാര്‍ട്ടി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+