കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനവേഗതനിയന്ത്രിക്കണം: കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി:വാഹനങ്ങളില്‍ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സപ്തംബര്‍ 24 ചൊവാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഈ വിധി പ്രസ്താവിച്ചത്.

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ അഡ്വ. പി.പി. രാധാകൃഷ്ണന്‍ നല്കിയ ഹര്‍ജിയിലാണ് ഈ വിധി. ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ആര്‍. ബസന്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ വിധി പറഞ്ഞത്.

വാഹനങ്ങളുടെ പരമാവധി വേഗത 65 കിലോമീറ്ററായി നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്കുമ്പോള്‍ വേഗതനിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ വേണമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X