കൊച്ചിയില്‍ ഐഐടി യാഥാര്‍ഥ്യമാവുമോ?
കൊച്ചി: വിദ്യാഭ്യാസ അധികൃതര്‍ അലസത കാട്ടിയില്ലെങ്കില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐ ഐ ടി)യുടെ ഒരു ശാഖ കേരളത്തില്‍ യാഥാര്‍ഥ്യമാവും.
കൊച്ചിയിലാണ് ഐ ഐ ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ചുവപ്പുനാടയില്‍ കുരുങ്ങി നടപടികള്‍ ഒച്ചുവേഗത്തിലാവുകയാണെങ്കില്‍ ഒരിക്കല്‍ കൂടി ഐ ഐ ടി സ്ഥാപിക്കാനുള്ള അവസരം കേരളത്തിന് നഷ്ടമാവും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഐ ഐ ടി സ്ഥാപിക്കാന്‍ കിട്ടിയ അവസരം അധികൃതരുടെ ഉദാസീനത മൂലമാണ് നഷ്ടമായത്. തുടര്‍ന്ന് ഐ ഐ ടി ചെന്നൈയില്‍ സ്ഥാപിക്കുകയായിരുന്നു.
പദ്ധതിയ്ക്ക് ഭൂമി അനുവദിക്കുന്നതിലും മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും മെല്ലെപ്പോക്ക് നയം തുടരുകയാണെങ്കില്‍ പഴയ അനുഭവം തന്നെയാവും ഫലം.
കേരളത്തില്‍ എഞ്ചിനീയറിംഗ് കോളജുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യപദ്ധതിയുള്ള ഐ ഐ ടി കേരളത്തിലില്ലാത്തത് നമ്മുടെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പോരായ്മയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക നിലവാരത്തിലുള്ള പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് ഐ ഐ ടിയില്‍ ലഭിക്കുന്നത്. കേരളം മാനുഷിക വിഭവശേഷിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കെ ഇവിടെ ഒരു ഐ ഐ ടി അത്യാവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications