മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.
സപ്തംബര്‍ 24 ചൊവാഴ്ച പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.
ജീവനക്കാര്‍ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്ന് താന്‍ പറയുന്നത്. ഏത് പ്രതിസന്ധിക്കിടയിലും ജീവനക്കാര്‍ സംസ്ഥാനത്തിന്റെ താത്പര്യമാണ് പരിഗണിക്കേണ്ടത്. താത്കാലിക ബുദ്ധിമുട്ടുണ്ടായാല്‍ ജീവനക്കാര്‍ ജനങ്ങളെ മറക്കരുതെന്ന് കരുണാകരന്‍ ഓര്‍മപ്പെടുത്തി.
ശതാഭിഷേകം പിന്നിട്ട കരുണാകരന് ചടങ്ങില്‍ സ്വീകരണം നല്‍കി. വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏത് പ്രശ്നത്തിലും ജീവനക്കാര്‍ വൈദ്യുതി ബോര്‍ഡിനൊപ്പം നില്‍ക്കണമെന്ന് കടവൂര്‍ ആവശ്യപ്പെട്ടു.
വൈദ്യുതി മന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും കുറ്റം പറയുന്ന പ്രവണത കൂടിവരികയാണെന്നും അത് ശരിയല്ലെന്നും യോഗത്തില്‍ സംസാരിച്ച പത്മജ വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications