സത്യനേശനെതിരായ രേഖ ഹാജരാക്കാന്‍ സമന്‍സ്
കൊച്ചി: എം. സത്യനേശനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാറിന് കല്ലുവാതുക്കല്‍, പള്ളിക്കല്‍ മദ്യദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മിഷന്‍ സമന്‍സ് അയച്ചു.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സത്യനേശനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയെന്ന മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിജയകുമാറിന് സമന്‍സ് അയച്ചത്.
കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്നതിന്റെ പേരിലാണ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സത്യനേശനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയത്.
സത്യനേശനും മറ്റുള്ളവര്‍ക്കുമെതിരായ കേസ് അന്വേഷണത്തില്‍ സി പി എം ജില്ലാ സെക്രട്ടറിയുടെ കൈയിലുള്ള രേഖ ഉപകരിക്കുമെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. സപ്തംബര്‍ 28നാണ് വിജയകുമാറിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications