Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരിച്ചെടുക്കാനുള്ളത് 1,889 കോടി രൂപ

തിരുവനന്തപുരം: റവന്യൂ കുടിശ്ശികയിനത്തില്‍ കേരളം ഏകദേശം 1889 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഈ തുക ഉടന്‍ പിരിച്ചെടുക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരോടും വിവിധ വകുപ്പ് മേധാവികളോടും ആവശ്യപ്പെട്ടു.

ഇതില്‍ 816 കോടി രൂപയ്ക്കുള്ള റവന്യൂ കുടിശ്ശികയിന്മേല്‍ സര്‍ക്കാര്‍ സ്റേ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക ഉടനെ പിരിച്ചെടുക്കണം. കഴിഞ്ഞ അഞ്ചു മാസം റവന്യൂ കുടിശ്ശിക പിരിച്ചെടുക്കാനുള്ള തീവ്രയത്നത്തിലൂടെ ആകെ 20 ശതമാനം മാത്രമേ പിരിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ.

വാര്‍ഷിക പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കണമെങ്കില്‍ കേരളം 1,720 കോടി ഉടന്‍ സ്വരൂപിക്കണം. പദ്ധതി നടപ്പിലാക്കാന്‍ ഓരോ വകുപ്പിനും സര്‍ക്കാര്‍ മാസ ക്വാട്ടനല്കും. ധനകാര്യ വകുപ്പില്‍ നിന്നും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അതാത് വകുപ്പുകള്‍ക്ക് ഈ തുക വിനിയോഗിക്കാം. വാര്‍ഷികപദ്ധതി നടപ്പില്ലാക്കുന്നത് ത്വരിതപ്പെടുത്താന്‍ ഈയൊരു വഴിയേയുള്ളൂ. - ആന്റണി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ചില നടപടികള്‍ സര്‍ക്കാര്‍ പദ്ധതികളെയും നയങ്ങളേയും താളം തെറ്റിക്കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സര്‍ക്കാര്‍ പദ്ധതികളെ തകിടംമറിയ്ക്കുന്നു. ഇതെല്ലാം ഒഴിവാക്കി ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു.

നിയമസഭ പാസാക്കിയ കേരളാ കയറ്റിറക്കുമതി ബില്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി തൊഴില്‍വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+