പോളിഗ്രാഫ് ടെസ്റ്: ശോഭനയ്ക്ക് നോട്ടീസ് നല്‍കി
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജ ഇന്റലിജന്‍സ് രേഖയെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പോളിഗ്രാഫ് ടെസ്റിന് വിധേയമാവാന്‍ ക്രൈംബ്രാഞ്ച് ശോഭനാ ജോര്‍ജ് എം എല്‍ എയ്ക്ക് നോട്ടീസ് നല്‍കി.
എന്നാല്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് തീരുമാനിച്ച തീയതിയില്‍ ഹാജരാവാന്‍ തനിക്ക് അസൗകര്യമുണ്ടെന്ന് ശോഭന മറുപടിയില്‍ അറിയിച്ചു.
പോളിഗ്രാഫ് ടെസ്റിന് തയ്യാറാണെന്ന് ശോഭന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അവര്‍ക്ക് നോട്ടീസ് അയച്ചത്. സപ്തംബര്‍ 26 വ്യാഴാഴ്ച രാവിലെ 10ന് ഹൈദരാബാദിലെ ഫോറന്‍സിക് ലബോട്ടറിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
26ന് ടെസ്റിനെത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം ടെസ്റ് നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഫോറന്‍സിക് ലബോട്ടറിയിലെ സൗകര്യം നോക്കിയാണ് 26ന് ടെസ്റ് നടത്താന്‍ തീരുമാനിച്ചത്. ശോഭനയ്ക്ക് സൗകര്യമുള്ള അടുത്ത തീയതി അറിഞ്ഞ ശേഷം ലാബ് അധികൃതുമായി ക്രൈംബ്രാഞ്ച് ബന്ധപ്പെടും.
ശോഭനയുടെ സുഹൃത്തും കോഴിക്കോട്ടെ വ്യവസായിയുമായ കെ. സി. ബാബു ബുധനാഴ്ച ബാംഗ്ലൂരില്‍ പോളിഗ്രാഫ് ടെസ്റിന് വിധേയമാവും.












Click it and Unblock the Notifications