ബി എം എസ് പ്രക്ഷോഭത്തിന്
കൊച്ചി: ലോക വ്യാപാര സംഘടനയ്ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കുമെതിരെ ബി ജെ പി അനുകൂല സംഘടനകള്‍ സപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ പ്രക്ഷോഭം നടത്തും.
ബി എം എസ്, ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച് എന്നീ സംഘടനകളാണ് സമരത്തിനൊരുങ്ങുന്നത്.
ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് വലിയൊരു വിഭാഗത്തിന് തൊഴില്‍ നല്‍കിവന്നിരുന്ന കാര്‍ഷിക മേഖലയും ചെറുകിട വ്യവസായങ്ങളും വന്‍സ്തംഭനത്തിലാണെന്ന് സംഘടനാ ഭാരവാഹികള്‍ സപ്തംബര്‍ 24 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റാലികളും ധര്‍ണയും സംഘടിപ്പിക്കും. കൊച്ചിയില്‍ നടക്കുന്ന റാലിയില്‍ ബി എം എസ് അഖിന്ത്യോ ധനകാര്യ സെക്രട്ടറി പി. ടി. റാവു പങ്കെടുക്കും.
കാര്‍ഷിക മേഖലയ്ക്കൂള്ള കേന്ദ്ര സഹായം ആസൂത്രിതമായാണ് വെട്ടിക്കുറച്ചത്. 1991ലെ ബജറ്റില്‍ 21.4 ശതമാനമാണ് കാര്‍ഷിക മേഖലയ്ക്ക് കേന്ദ്ര സഹായം അനുവദിച്ചിരുന്നത്. 2001-02ലെ ബജറ്റില്‍ ഇത് 6.4 ശതമാനമായി കുറഞ്ഞു. ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഇന്ത്യ ഉപേക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ സി. ജി. കമലകാന്തന്‍, ബി എം എസ് എറണാകുളം ജില്ലാ സെക്രട്ടറി നാഗേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications