മുരളിയ്ക്കെതിരെ ഗണേഷിന്റെ വിമര്‍ശനം
തിരുവനന്തപുരം: ഗതാഗതവകുപ്പില്‍ കൈകടത്തുന്ന തരത്തില്‍ ഇടപെടല്‍ നടത്തുന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ വിമര്‍ശനമുന്നയിച്ചു. സപ്തംബര്‍ 24 ചൊവാഴ്ച നടന്ന യുഡിഎഫ് ഉന്നതതല യോഗത്തിലാണ് ഗണേഷ്കുമാര്‍ ഈ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം തുടരുകയാണ്.
തനിയ്ക്കെതിരെ അനാവശ്യമായി മാധ്യമങ്ങളില്‍ മുരളീധരന്‍ വിമര്‍ശനമുന്നയിക്കുന്നതായും ഗണേഷ് പരാതിപ്പെട്ടു. യോഗത്തില്‍ ആര്‍എസ്പി നേതാവ് താമരാക്ഷന്‍ മദനിയുടെ മോചനം സംബന്ധിച്ച പ്രശ്നവും എടുത്തിട്ടു. മദനിയെ ഉടനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് താമരാക്ഷന്‍ പറഞ്ഞു.
വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് ഈയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് തീരുമാനിച്ചു. വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് കൂടുതല്‍ പഠിച്ച് തീരുമാനിക്കാന്‍ യുഡിഎഫ് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സപ്തംബര്‍ 30 ന് കോവളത്ത് ചേരുന്ന യുഡിഎഫ് ഉന്നതസമിതി യോഗത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന ചര്‍ച്ച ചെയ്തേക്കും.
യുഡിഎഫ് യോഗം ഇപ്പോഴും തുടരുകയാണ്. കെ. കരുണാകരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സപ്തംബര്‍ 25 ബുധനാഴ്ച ദില്ലിയില്‍ എഐസിസി അംഗവും കേരളത്തിന്റെ ചുമതലയുമുള്ള അംബികാ സോണി യുഡിഎഫ് നേതാവ് ഉമ്മന്‍ചാണ്ടിയുമായും കെ. മുരളീധരനുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications