കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്ടര്‍ ജോര്‍ജ്ജ് പുരസ്കാരം സുരേന്ദ്രനാഥിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: അന്തരിച്ച മലയാളമനോരമ ഫൊട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ ഫൊട്ടോഗ്രാഫി പുരസ്കാരം കൊല്ലം സ്വദേശി ടി.കെ. സുരേന്ദ്രനാഥിന് ലഭിച്ചു. കാളയോട്ടത്തെ ആസ്പദമാക്കിയുള്ള ദി വിന്നേഴ്സ്എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. 20,000 രൂപയും പ്രശസ്തിപത്രവുമാണ് നല്കുക.

കേരള ഫൊട്ടോഗ്രഫി പ്രൊമോഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. റോയിയാണ് സപ്തംബര്‍ 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിജയികളായവരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചത്.

കൊല്‍ക്കത്ത സ്വദേശി അനിരുദ്ധ് പാലിനാണ് രണ്ടാം സമ്മാനം. ഇദ്ദേഹത്തിന് 10,000 രൂപയും പ്രശസ്തിപത്രവും ലഭിയ്ക്കും.

പി.ആര്‍. ദേവദാസ് (തിരുവനന്തപുരം), നന്ദകുമാര്‍ മൂടാടി(കോഴിക്കോട്), വി. മുത്തുരാമന്‍(തമിഴ്നാട്), പ്രവീണ്‍ റാവത്ത് (ഇന്‍ഡോര്‍), വിവേക് ദേശായി (അഹമ്മദാബാദ്) എന്നിവര്‍ക്ക് ആശ്വാസസമ്മാനങ്ങള്‍ ലഭിച്ചു.

ആയിരത്തോളം ഫൊട്ടോഗ്രാഫുകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X