അഴീക്കോടന്‍ വധം: പിന്നില്‍ കരുണാകരനെന്ന് വിഎസ്
കണ്ണൂര്‍: അഴീക്കോടന്‍ രാഘവനെ 30 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയതിന് പിന്നില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍. കണ്ണൂരില്‍ അഴീക്കോടന്‍ രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനത്തിലാണ് കരുണാകരനെ പേരെടുത്ത്പറഞ്ഞ് വിഎസ് വിമര്‍ശിച്ചത്.
തൃശൂരിലെ തട്ടില്‍ എസ്റേറ്റ് അഴിമതിയാരോപണങ്ങളുടെ പേരിലാണ് അഴീക്കോടനെ തൃശൂരില്‍ വച്ച് കൊലപ്പെടുത്തിയത്. ഈ അഴിമതിയില്‍ കരുണാകരന് പ്രധാനപങ്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചില രേഖകള്‍ നവാബ് രാജേന്ദ്രന്റെ കൈവശം ഉണ്ടായിരുന്നു. ഈ രേഖയ്ക്ക് വേണ്ടി പൊലീസ് നവാബിനെ വേട്ടയാടിയപ്പോള്‍ അദ്ദേഹം അത് അഴീക്കോടന് കൈമാറി.
പൊലീസുകാര്‍ അഴീക്കോടനില്‍ നിന്ന് രേഖപിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് നാടകീയമായി അഴീക്കോടന്‍ കൊല്ലപ്പെട്ടത്. കരുണാകരന്റെയും കോണ്‍ഗ്രസിന്റെയും ചട്ടുകങ്ങളായ ഒരു സംഘം നക്സലൈറ്റുകളെ ഉപയോഗിച്ചാണ് അഴീക്കോടനെ വകവരുത്തിയത്. - വിഎസ് പറഞ്ഞു.












Click it and Unblock the Notifications