യാത്ര റദ്ദാക്കി പ്രധാനമന്ത്രി വരുന്നു
ദില്ലി: മാലദ്വീപ് സന്ദര്‍ശിയ്ക്കുകയായിരുന്ന പ്രധാന മന്ത്രി വാജ് പേയി യാത്ര നിറുത്തി മടങ്ങുന്നു. സെപ്തംബര്‍ 25 ബുധനാഴ്ച വാജ് പേയി ദില്ലിയില്‍ മടങ്ങിയെത്തും.
ഗുജറാത്ത് ഗാന്ധിനഗര്‍ അക്ഷര്‍ ധാം സ്വമിനാരായണ ക്ഷേത്രത്തില്‍ നടന്ന തീവ്രവാദി ആക്രമണം കാരണമാണ് പ്രധാനമന്ത്രി യാത്ര റദ്ദാക്കിയത്.
- - -സംയമനം പാലിയ്ക്കണമെന്ന് ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി ആഹ്വാനം ചെയ്തു. ആക്രമണത്തിന് എതിരെ രാജ്യത്ത് ഉണ്ടാവുന്ന ഏത് അനിഷ്ട സംഭവവും തീവ്രവാദികളുടെ ലക്ഷ്യത്തിന് അനുകൂലമാവുകയേയുള്ളു എന്നും അദ്വാനി പറഞ്ഞു.
- - - -ഗാന്ധിനഗര്‍ അക്ഷര്‍ധാം സ്വാമിനാരായണ ക്ഷേത്രത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കി.
- - -ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നതില്‍ നിരാശരായ തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി പറഞ്ഞു. ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തെ തകിടം മറിയ്ക്കാനാണ് തീവ്രവാദികള്‍ ഇത്തരം ആക്രമണം നടത്തുന്നത്.












Click it and Unblock the Notifications