കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമ്പ്യൂട്ടര്‍ അടുത്തമാസം ലോക വിപണിയില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയില്‍ വികസിപ്പിച്ച പാവപ്പെട്ടവന്റെ കമ്പ്യൂട്ടറായ സിമ്പ്യൂട്ടര്‍ അടുത്ത മാസം ലോക വിപണിയിലിറക്കും. സിങ്കപ്പൂരില്‍ വച്ചാണ് ഈ ചടങ്ങ് നടത്തുന്നത്.

ഇതോടെ സിമ്പ്യൂട്ടര്‍ ലോകമെങ്ങും വില്കാനുള്ള ശ്രമം തുടങ്ങും. കൈയില്‍ വച്ച് പ്രവര്‍ത്തിപ്പിയ്ക്കാവുന്ന സിമ്പ്യൂട്ടറിന് വിലയും വളരെ കുറവാണ്. ഒക്ടോബര്‍ 29 , 30 തീയതികളിലാണ് സിങ്കപ്പൂരില്‍ സിമ്പ്യൂട്ടറിന്റെ ലോക വിപണി പ്രവേശ ചടങ്ങ് നടക്കുന്നത്. സിമ്പ്യൂട്ടര്‍ ട്രസ്റിന്റെ അദ്ധ്യക്ഷനായ വിനയ് എല്‍ ദേശ്പാണ്ഡെയാണ് ഇത് അറിയിച്ചത്.

37 രാജ്യങ്ങളില്‍ നിന്നായി 300 ലേറെ പ്രതിനിധികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും എന്‍കോര്‍ സോഫ്റ്റ് വേര്‍ ലിമിറ്റഡ് എന്ന കമ്പനിയിലേയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് സിമ്പ്യൂട്ടറിന് രൂപം നല്‍കിയത്. കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തെ കുതിച്ച് ചാട്ടമായാണ് ഇതിനെ കരുതുന്നത്.

കമ്പ്യൂട്ടര്‍ സാങ്കേതികതയില്‍ സിങ്കപ്പൂരിന് ഉള്ള പ്രശസ്തി കണക്കിലെടുത്താണ് അവിടെവച്ച് ഈ വിപണീ പ്രവേശം നടത്താന്‍ തീരുമാനിച്ചത്. മാത്രമല്ല സിങ്കപ്പൂര്‍ ഈ പദ്ധതിയില്‍ കാര്യമായ താല്പര്യം കാണിച്ചിരുന്നു. സിങ്കപ്പൂരിലും സമീപ രാജ്യങ്ങളിലും സിമ്പ്യൂട്ടറിന് കാര്യമായ വിപണി കിട്ടാനുള്ള സാദ്ധ്യതയുമുണ്ട്. വിനയ് ദേശ്പാണ്ഡെ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X