കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയും ദേശീയ ബന്ദിന്

  • By Staff
Google Oneindia Malayalam News

മുംബൈ: ശിവസേനാ നേതാവ് ബാലാ സാഹബ് താക്കറെയും ദേശീയ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദും 26 വ്യാഴാഴ്ച തന്നെയാണ്.

ഗാന്ധിനഗര്‍ അക്ഷര്‍ ധാം ക്ഷേത്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഈ ബന്ദ്.

വിശ്വഹിന്ദു പരിഷത്തും 26 വ്യാഴാഴ്ച ദേശീയ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗാന്ധിനഗറില്‍ നടന്ന ആക്രമണം സമാധാനത്തിന്റെ എല്ലാ അതിര്‍ത്തിയും ലംഘിച്ചിരിയ്ക്കുന്നു. വാജ് പേയീ, ഈ സഹിഷ്ണത ഞങ്ങള്‍ക്ക് സഹിയ്ക്കാവുന്നതിനും അപ്പുറമാണ്. ഇന്ത്യയുടെ സേന രാജ്യത്തിനുളളിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ അമര്‍ച്ചചെയ്യാന്‍ നടക്കുകയാണ് പാകിസ്താന് വേണ്ടത്. എന്നാല്‍ മാത്രമേ അവര്‍ക്ക് സേന ഇല്ലാത്ത അതിര്‍ത്തികളില്‍ കൂടി അനായാസം ഇന്ത്യയിലേയ്ക്ക് കടക്കാനാവൂ. നിര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മള്‍ പാകിസ്താന്റെ തന്ത്രങ്ങള്‍ക്ക് ഇരയാവുകയാണ്. ഈ ഘട്ടത്തില്‍ എല്ലാ ഹിന്ദു ശക്തികളും ഒന്നിച്ച് ഒരു ബന്ദിനെങ്കിലും തയ്യാറാവണം. ശിവസേനയുടെ ദിനപ്പത്രമായ സാമ്നയില്‍ താക്കറെ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X