കേരളത്തില്‍ സുരക്ഷ ശക്തമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ഉള്‍പ്പെടെ കേരളത്തില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. സപ്തംബര്‍ 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ അക്രമം കണ്ട് ആരും നിയന്ത്രണം വിടരുതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിഎച്ച്പി-ശിവസേന ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമങ്ങള്‍ തടയാന്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമമുണ്ടാകുമെന്ന് ഭയക്കുന്ന പത്തനംതിട്ടയില്‍ ദ്രുതകര്‍മ്മസേനയെ വിന്യസിക്കും.
മന്ത്രിസഭാ പുനസംഘടന വേണമെന്ന് കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ ആവശ്യപ്പെട്ടാല്‍ കേട്ടിരിക്കുകയേയുള്ളൂവെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications