അബ്കാരി ഹവാല: സി പി ഐയിലും അന്വേഷണം
തിരുവനന്തപുരം: വ്യാജ മദ്യ ലോബിയില്‍ നിന്ന് നേതാക്കള്‍ പണം വാങ്ങിയതു സംബന്ധിച്ച് കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ) യിലും അന്വേഷണം.
സി പി ഐ നേതാവായ ഭാര്‍ഗ്ഗവി തങ്കപ്പന്‍ മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് അന്വേഷിയ്ക്കുന്നത്. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവനാണ് ഈ അന്വേഷണം നടത്തുന്നത്. സി പി ഐ എക്സിക്യൂട്ടീവ് കമ്മറ്റി യോഗമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ഭാര്‍ഗ്ഗവി തങ്കപ്പന്‍ പണം വാങ്ങിയതായി തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്തായാലും ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് വെളിയം വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായാല്‍ കര്‍ശന നടപടി എടുക്കും.












Click it and Unblock the Notifications