റിപ്പോര്‍ട്ട്: സി പി എം നിയമോപദേശം തേടും
തിരുവനന്തപുരം: മാര്‍ക്സിസ്റ് പാര്‍ട്ടി നേതാക്കള്‍ മദ്യകച്ചവടക്കാരനായ മണിച്ചനില്‍ നിന്നും മററും പണം വാങ്ങിയത് സംബന്ധിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണ കമ്മിഷന് നല്‍കണോയെന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിയ്ക്കുമെന്ന് സി പി എം വ്യക്തമാക്കി.
പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിയ്ക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സെപ്തംബര്‍ 28 ശനിയാഴ്ച കൊച്ചിയിലെ കമ്മിഷന്‍ ഓഫീസിലെത്തി തെളിവ് നല്‍കാനാണ് പാര്‍ട്ടി അന്വേഷണത്തിന്റെ ചുമതല വഹിച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം വിജയകുമാറിനോട് ആവശ്യപ്പെട്ടിരുന്നത്.
നിയമപരവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ പരിശോധിച്ചശേഷം ഇതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.
പാര്‍ട്ടി നടത്തുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ നിയോഗിയ്ക്കുന്ന കമ്മിഷന് നല്‍കേണ്ടതുണ്ടോയെന്നാണ് പരിശോധിയ്ക്കുന്നത്. റിപ്പോര്‍ട്ട് കമ്മിഷന് നല്‍കണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്.












Click it and Unblock the Notifications