കേരളത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
കൊച്ചി: കേരളത്തില്‍ വ്യാഴാച വിശ്വ ഹിന്ദു പരിഷത്ത് ഹര്‍ത്താല്‍ നടത്തും. ഗുജറാത്തിലെ അക്ഷര്‍ ധാം സ്വാമിനാരായണ ക്ഷേത്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണിത്.
വി എച്ച് പി യുടെ ദേശീയ നേതൃത്ത്വം ആഹ്വാനം ചെയ്ത ദേശീയ ബന്ദിന്റെ ഭാഗമായാണിത്. കേരത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് വി എച്ച് പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ ബലരാമനാണ് അറിയിച്ചത്.
ഇതിന് മുന്നോടിയായി 25 ബുധനാഴ്ച കേരളമെങ്ങും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നുണ്ട്.
കേരളത്തില്‍ ഹൈകോടതി ബന്ദ് നിരോധിച്ചിട്ടുള്ളതുകൊണ്ടാണ് ദേശീയ ബന്ദ് കേരളത്തില്‍ ഹര്‍ത്താലാക്കുന്നത്. പക്ഷേ ഫലത്തില്‍ ഈ ഹര്‍ത്താല്‍ ബന്ദ് തന്നെയായിരിയ്ക്കും.












Click it and Unblock the Notifications