അനുരഞ്ജന ചര്‍ച്ചയില്‍ ഐ പ്രതിനിധി വേണം: കരുണാകരന്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പ് പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി വേണം അനുരഞ്ജന ചര്‍ച്ച നടത്താനെന്ന് കെ കരുണാകരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ദേശീയ നേതൃത്ത്വം ഉമ്മന്‍ ചാണ്ടിയുമായും കെ പി സി സി പ്രസിഡന്റ് മുരളിയുമായും ചര്‍ച്ച നടത്തിയതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിയെ എ ഗ്രൂപ്പ് പ്രതിനിധിയായാണോ യു ഡി എഫ് കണ്‍വീനര്‍ എന്ന നിലയ്ക്കാണോ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്ന് അറിയില്ല.
ഉമ്മന്‍ ചാണ്ടിയെ എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മാത്രമേ കാണാനാവുകയുളളു. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയില്ലാതെ നടത്തുന്ന അനുരഞ്ജന ചര്‍ച്ച അംഗീകരിയ്ക്കാനാവില്ല.
ഭീഷണിപ്പെടുത്തി കോണ്‍ഗ്രസില്‍ അച്ചടക്കം നടപ്പാക്കാന്‍ കഴിയില്ല. ഭീഷണിപ്പെടുത്തിയതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുമാവില്ല.
താനുമായി ഹൈ കമാന്‍ഡ് ഇതുവരെ സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. എപ്പോള്‍ വിളിച്ചാലും പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് കരുണാകരന്‍ പറഞ്ഞു.
പി സി ചാക്കൊ പലതും പറയും. അദ്ദേഹം മറുപടി അര്‍ഹിയ്ക്കുന്ന നേതാവല്ല. സി പി എമ്മുമായി ചേര്‍ന്ന ആന്റണി സര്‍ക്കാരിനെ മറിച്ചിടാന്‍ കരുണാകരന്‍ ശ്രമിയ്ക്കുന്നെന്ന പി സി ചാക്കൊയുടെ ആരോപണം ചൂണ്ടികാണിച്ചപ്പോഴാണ് കരുണാകരന്‍ ഇങ്ങനെ പറഞ്ഞത്. ചാക്കൊയുടെ വിശ്വസനീയത എല്ലാപേര്‍ക്കും അറിയാം. മാര്‍ക്സിസ്റ് കാരുടെ പാളയത്തില്‍ പോയി കുറേക്കാലം രാഷ്ട്രീയ അഭയം തേടിയവരുടെ കൂട്ടത്തില്‍ ഈ ചാക്കൊയുമുണ്ടായിരുന്നല്ലൊ.
എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്ത് പരിഹരിയ്ക്കുമെന്ന മുഖ്യമന്ത്രി എ കെ ആന്റണിയുടെ നിലപാട് നല്ലതാണ്. ഇതേ നിലപാട് നേരത്തേ തന്നെ എടുത്തിരുന്നെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ടാവുമായിരുന്നില്ല.
ഭരണ പരമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി ഉപ സമിതികള്‍ ഉണ്ടാക്കുന്നതിനക്കുറിച്ച് ചോദിച്ചപ്പോള്‍ കരുണാകരന്റെ മറുപടി ഇതായിരുന്നു - കാര്യങ്ങള്‍ നടക്കാതിരിയ്ക്കാനായി അത് വളരെ നല്ലതാണ്.












Click it and Unblock the Notifications