Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി. വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ ആശുപത്രി

കൊച്ചി: സഹകരണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രി ശങ്കരന്‍. ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡും ശസ്ത്രക്രിയാമുറിയും അവര്‍ക്ക് പരിശീലനത്തിനായി തല്ക്കാലം ഉപയോഗിക്കാന്‍ തീരുമാനിച്ചതായും മന്ത്രി വെളിപ്പെടുത്തി.

അടുത്ത അക്കാദമികവര്‍ഷം മുതല്‍ ആവശ്യമായ എല്ലാ പഠനസൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്‍മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എലിപ്പനി തടയാന്‍ പദ്ധതി

എലിപ്പനി തടയാന്‍ സര്‍ക്കാര്‍ മൂന്നുവര്‍ഷത്തെ പദ്ധതിയ്ക്ക് രൂപം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദില്ലിയില്‍ നിന്നും വന്ന പ്രത്യേക സംഘം ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച് എലിപ്പനിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഓരോ ജില്ലകളിലും എലിപ്പനിയ്ക്ക് ഓരോരോ കാരണങ്ങളാണെന്നാണ് പഠനസംഘം കണ്ടെത്തിയത്. എറണാകുളത്ത് തൃപ്പൂണിത്തുറയിലെ ആരോഗ്യ-കുടുംബ പരിശീലന കേന്ദ്രത്തിലും കോഴിക്കോട് ജില്ലാ ആശുപത്രിയിലും എലിപ്പനി നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+