ശോഭന മൊബൈല്‍ ഫോണ്‍ നല്കിയില്ലെന്ന്
തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജും അവരുടെ പിഎ അനില്‍കുമാറും തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രനും അവരുടെ മൊബൈല്‍ ഫോണുകളോ സിം കാര്‍ഡുകളോ നല്കുന്നില്ലെന്ന് ക്രൈംബ്രാഞ്ചിന് പരാതി. മെയ് മാസം മുതല്‍ അവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും അവയുടെ സിംകാര്‍ഡുകളുമാണ് നല്കാന്‍ മടിക്കുന്നത്.
നേരത്തെ ശോഭനാ ജോര്‍ജ്ജ് അവര്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് നല്കിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇവ ഏപ്രില്‍ വരെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളാണ്. അന്വേഷണത്തില്‍ ശോഭനാ ജോര്‍ജ്ജ് മെയ് മാസം മുതല്‍ വേറെയും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിരുന്നു. ജയചന്ദ്രനും അനിലും ഓരോ മൊബൈല്‍ ഫോണുകള്‍ വീതം നല്കിയിരുന്നു. എന്നാല്‍ ഇവരും മെയ് മാസം മുതല്‍ വേറെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി ക്രൈബ്രാഞ്ച് കണ്ടെത്തി.
പുതിയ മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ശോഭനാ ജോര്‍ജ്ജും അനിലും ജയചന്ദ്രനും അവ കൈമാറിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ നോട്ടീസ് ഇവര്‍ മൂന്നുപേരും കൈപ്പറ്റിയിട്ടില്ലെന്നും പറയുന്നു.












Click it and Unblock the Notifications