കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖംമൂടികള്‍ വലിച്ചുകീറും: ശോഭന

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ചിലരുടെ മുഖംമൂടികള്‍ വലിച്ചുകീറുമെന്ന് ശോഭനാ ജോര്‍ജ്ജ് എംഎല്‍എ. മലയാളത്തിലെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശോഭനാ ജോര്‍ജ്ജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാന്‍ പറഞ്ഞത് കള്ളമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിയിക്കാനാവില്ല. തെളിയിച്ചാല്‍ പിന്നെ ഈ ശോഭനാ ജോര്‍ജ്ജ് അപമാനിതയായി ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല. - ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

ആന്റണിയ്ക്കെതിരെയും ഈ അഭിമുഖത്തില്‍ ശോഭന ആഞ്ഞടിക്കുന്നു. കോണ്‍ഗ്രസിലെ സീനിയര്‍ എംഎല്‍എയായ എനിക്ക് ഇങ്ങിനെയൊരു പ്രശ്നം വന്നിട്ടുപോലും മുഖ്യമന്ത്രിയ്ക്ക് എന്നെ ഒന്നു വിളിച്ച് എന്താ ശോഭനേ ഈ കേള്‍ക്കുന്നത് എന്ന് ചോദിക്കാനുള്ള മനസ്സുണ്ടായില്ല. പോയി കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നെങ്ങാനും പുള്ളി പറഞ്ഞാലോ... പുള്ളിക്ക് ഇമേജ് നോക്കണ്ടേ?- ശോഭന ചോദിക്കുന്നു.

ക്രൈംബ്രാഞ്ച് ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X