മെഡി. വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ13 ദിവസമായി കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. സപ്തംബര്‍ 24 ചൊവാഴ്ച റിട്ട. ജസ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെയും ആരോഗ്യമന്ത്രി പി. ശങ്കരന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്.
തല്ക്കാലം കൊച്ചി ജനറല്‍ ആശുപത്രിയിലെ മുറികള്‍ വാടകയ്ക്കെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്കാമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ ചര്‍ച്ചയില്‍ ഉറപ്പുനല്കി. അടുത്ത അധ്യയനവര്‍ഷമാകുമ്പോഴേക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താമെന്നും മന്ത്രി വാഗ്ദാനം നല്കി.
തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന മാനിച്ച് വിദ്യാര്‍ത്ഥികള്‍ സമരം താല്ക്കാലികമായി പിന്‍വലിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ 13 ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.












Click it and Unblock the Notifications