Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി: സര്‍വകക്ഷിയോഗം വിളിക്കും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനായി പ്രതിപക്ഷമുള്‍പ്പെടെ സര്‍വകക്ഷിയോഗം വിളിക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചു. സപ്തംബര്‍ 30 തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ മുന്‍മുഖ്യമന്ത്രിമാരെയും ക്ഷണിക്കും.

ഇതോടൊപ്പം വൈദ്യുതിമന്ത്രി ബോര്‍ഡിലെ എല്ലാ തൊഴിലാളി സംഘടനാനേതാക്കളുമായും ഇക്കാര്യം ചര്‍ച്ചചെയ്യും. ഒക്ടോബര്‍ ഒന്നിനായിരിക്കും വൈദ്യുതി മന്ത്രി സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തുക.

ഈ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ശങ്കരനാരായണന്‍, കടവൂര്‍, എംഎല്‍എമാരായ കുട്ടി അഹമ്മദ്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എ.എന്‍. രാജന്‍ബാബു, ജോണി നെല്ലൂര്‍, വൈദ്യുതി ബോര്‍ഡംഗം കെ.പി. കുഞ്ഞിക്കണ്ണന്‍, എ.വി. താമരാക്ഷന്‍, സി.പി. ജോണ്‍, ജോയി എബ്രഹാം, കെ.ജി. കുട്ടന്‍നായര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബര്‍ ഏഴിന് കോവളത്ത് ചേരുന്ന യുഡിഎഫ് ഉന്നതതലയോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.

മദനിയുടെ മോചനത്തിന് ശ്രമിക്കും

മദനിയെ മോചിപ്പിക്കാന്‍ നിയമത്തിന്റെ പരിധിയില്‍ എല്ലാം ചെയ്യാനും യുഡിഎഫ് യോഗം തീരുമാനിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിയോട് മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. വിചാരണ കൂടാതെ തടവില്‍ കഴിയുന്ന മദനിയ്ക്ക് നീതി കിട്ടിയിട്ടില്ലെന്നാണ് യുഡിഎഫിന്റെ അഭിപ്രായമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

താന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും യുഡിഎഫ് തീരുമാനങ്ങള്‍ നടപ്പിലാക്കാറെയുള്ളൂവെന്നും മുഖ്യമന്ത്രി ആന്റണി യോഗത്തില്‍ പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധനയുടെ പേരിലും മദനിയ്ക്ക് പരോള്‍ അനുവദിയ്ക്കുന്ന പ്രശ്നത്തിലും തന്നെ ഒറ്റപ്പെടുത്തി ക്രൂശിക്കാന്‍ ശ്രമം നടന്നുവെന്നും ആന്റണി പറഞ്ഞു.

യോഗത്തില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും കൊമ്പുകോര്‍ത്തു. കെഎസ്ആര്‍ടിസിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഭരണകക്ഷിയൂണിയന്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവരുന്നത് ശരിയല്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. എന്നാല്‍ ഐഎന്‍ടിയുസി യൂണിയനെ രണ്ടാംകിടക്കാരായി കാണുന്ന സമീപനം അനുവദിക്കില്ലെന്ന് മുരളീധരന്‍ തിരിച്ചടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+