ബാലികയെ പീഡിപ്പിച്ച കേസില്‍ വേണുക്കുട്ടന്‍ നായര്‍ അറസ്റല്‍
തിരുവനന്തപുരം: ബാലികയെ പീഡിപ്പിച്ചകേസില്‍ നാടകരംഗത്തെ പ്രമുഖനായ പി കെ വുേക്കുട്ടന്‍നായരെ പൊലീസ് അറസ്റ് ചെയ്തു.
റിമാന്‍ഡിലായ ഇദ്ദേഹം ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മെഡിയ്ക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അടുത്ത വീട്ടിലെ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷം കമ്മിഷന്‍ കേസ് പൂജപ്പുര പൊലീസിന് കൈമാറി മ്യൂസിയം സര്‍ക്കില്‍ ഇന്‍സ്പക്ടര്‍ കേസ് നേരിട്ട് അന്വേഷിച്ച ശേഷമാണ് വേണുക്കുട്ടന്‍ നായരെ അറസ്റ് ചെയ്തത്.
എന്നാല്‍ കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ലാളിയ്ക്കുകമാത്രമാണ് ചെയ്തതെന്നുമാണ് വേണുക്കുട്ടന്‍നായരുടെ മൊഴി.
തിരുവന്തപുരത്തെ ഒരു ഉന്നതന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റിലായെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം കമലം ഒരു ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. നിയമ ബോധവല്‍ക്കരണ സെമിനാറിലായിരുന്നു കമലം ഇങ്ങനെ പറഞ്ഞത്. അവാര്‍ഡ് നേടിയിട്ടുള്ള, സമൂഹത്തില്‍ മാന്യതയുള്ള ഒരാളാണ് കമലം പറഞ്ഞിരുന്നു. ഉന്നനായിരുന്നെങ്കിലും കമ്മിഷന്‍ അദ്ദേഹത്തെ അറസ്റ് ചെയ്യാന്‍ വേണ്ട നടപടി എടുത്തതായും കമലം പറഞ്ഞിരുന്നു.












Click it and Unblock the Notifications