Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത്ബന്ദിന് ഭാഗിക പ്രതികരണം

അഹമ്മദാബാദ്: ഗാന്ധിനഗറിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വി എച്ച് പിയും ശിവസേനയും ആഹ്വാനം ചെയ്ത ഭാരത്ബന്ദ് ഗുജറാത്തില്‍ സമാധാനപരമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.

ബന്ദ് അഹമ്മദാബാദില്‍ കാര്യമായി ബാധിച്ചിട്ടില്ല. സ്കൂളുകളും ഓഫീസുകളും കടകമ്പോളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെങ്ങും കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വി എച്ച് പി പ്രവര്‍ത്തകര്‍ കടകളും മറ്റും അടപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി.

പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് സ്ഥിതിഗതികള്‍ വിലയിരുത്താനായി സപ്തംബര്‍ 26 വ്യാഴാഴ്ച രാവിലെ അഹമ്മദാബാദിലെത്തി.

ബന്ദിന് ദില്ലിയിലും കാര്യമായ പ്രതികരമുണ്ടായിട്ടില്ല. ദില്ലിയില്‍ ജനജീവിതം സാധാരണമാണ്. സ്കൂളുകളും ഓഫീസുകളും കടകമ്പോളങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു.

മഹാരാഷ്ട്രയില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു. മുംബൈയില്‍ കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+