എ ഡി ബി വായ്പ നവംബറില്‍ ലഭിക്കും
തിരുവനന്തപുരം: കേരളത്തിന് നവംബര്‍ അവസാനത്തോടെ എ ഡി ബി വായ്പ ലഭിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ചര്‍ച്ച തുടരുന്നതു കൊണ്ടാണ് ഇതു വരെ എ ഡി ബി വായ്പ ലഭിക്കാഞ്ഞത്. എ ഡി ബി മുന്നോട്ടുവെക്കുന്ന എല്ലാ വ്യവസ്ഥകളും നമുക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ട് വായ്പ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിട്ടില്ലെങ്കിലും സാമ്പത്തിക സ്ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 11 ശതമാനമേ ഇതുവരെ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അടുത്ത ആറ് മാസത്തിനുള്ളില്‍ ബാക്കി തുക ചെലവഴിക്കും.
എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. പൂജാ ആഘോഷവേളയിലെ ബോണസ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. അതേ സമയം കഴിഞ്ഞ ഓണത്തിന് കേരളത്തിലെ ജീവനക്കാര്‍ക്ക് ബോണസ് കൊടുത്തിട്ടുണ്ടെന്ന് ആന്റണി ഓര്‍മിപ്പിച്ചു.
പിഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയ്ക്് പരോള്‍ അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് എന്താണ് ചെയ്യാവുന്നതെന്ന് പരിശോധിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications