അമൃതാനന്ദമയിയുടെ പിറന്നാള്‍ വ്യാഴാഴ്ച
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 49-ാം പിറന്നാള്‍ സപ്തംബര്‍ 26 വ്യാഴാഴ്ച വിവിധ പരിപാടികളോടെ അമൃതപുരിയില്‍ ആഘോഷിക്കുന്നു.
പതിനായിരക്കണക്കിന് ഭക്തരാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അമൃതപുരിയിലെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭക്തരും പിറന്നാളാഘോഷത്തിനെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ അമ്മയുടെ പാദപൂജ നടന്നു. തുടര്‍ന്ന് അമ്മ പ്രഭാഷണം നടത്തി. ജന്മദിനാഘോഷ ചടങ്ങുകളില്‍ കേന്ദ്രമന്ത്രി ജനകൃഷ്ണമൂര്‍ത്തി, മന്ത്രികെ. എം. മാണി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ഇത്തവണ ആഘോഷങ്ങള്‍ ഒന്നും തന്നെ വേണ്ടെന്ന് അമ്മ പറഞ്ഞിരുന്നെന്ന് വള്ളിക്കാവ് ആശ്രമഅധികൃതര്‍ വ്യക്തമാക്കി. ഇത് ദുഖത്തിന്റെ കാലമാണ് സന്തോഷത്തിന്റേതല്ല എന്നാണ് അമ്മ പറയുന്നത്. അതുകൊണ്ട് ആഘോഷത്തിനു പകരം ധ്യാനവും കീര്‍ത്തനാലാപനവും സേവയുമാണ് നടക്കുന്നത്.












Click it and Unblock the Notifications