Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വികസന പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം: ലോകനിലവാരമുള്ള സൗകര്യങ്ങളോടെ തലസ്ഥാന നഗരത്തില്‍ വികസന പ്രവര്‍ത്തനം നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഒരിക്കല്‍ രാജ്യത്തെ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ നഗരങ്ങളിലൊന്നായിരുന്ന തിരുവനന്തപുരത്ത് മറ്റ് നഗരങ്ങളില്‍ നടന്നതു പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായില്ല. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടെ നഗരം വികസിപ്പിക്കേണ്ടതുണ്ട്.

നഗരത്തിന്റെ വികസനത്തിനായി ഒരു ഉന്നതതല സമിതിയ്ക്ക് മന്ത്രിസഭാ യോഗത്തില്‍ രൂപം കൊടുത്തിട്ടുണ്ട്. നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അന്തര്‍ദേശീയ നിലവാരമുള്ള ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടും.

പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സമിതിയുടെ തലവന്‍. ഫെബ്രുവരിയോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+