കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴംഗ അച്ചടക്ക സമതി രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കെ പി സി സി ഏഴംഗ അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.

അച്ചടക്കം ലംഘിക്കുന്ന എ ഐ സി സി ഭാരവാഹികള്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സോണിയാ ഗാന്ധി ഉറപ്പുതന്നതായി മുരളീധരന്‍ പറഞ്ഞു.

അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ കുറിച്ച് സോണിയ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയുമായി ചര്‍ച്ച നടത്തും.

മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് സോണിയയുമായി ചര്‍ച്ച ചെയ്തിട്ടില്ല. പുന:സംഘടനയെ കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ആവശ്യമെന്ന് തോന്നുന്നെങ്കിലേ പുന:സംഘടനയുടെ ആവശ്യമുള്ളൂ.

കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി. പി. തങ്കച്ചന്‍ ദില്ലിയില്‍ അംബികാ സോണിയുമായി ചര്‍ച്ച നടത്തി. കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഐ ഗ്രൂപ്പിനുള്ള അതൃപ്തി അദ്ദേഹം അംബികാ സോണിയെ അറിയിച്ചു. സെപ്തംബര്‍ 27 വെള്ളിയാഴ്ച തങ്കച്ചന്‍ സോണിയാ ഗാന്ധിയേയും കാണുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X