ഹര്‍ത്താല്‍: ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നു
തിരുവനന്തപുരം: വിഎച്ച്പി-ശിവസേന ഹര്‍ത്താലിനോടനുബന്ധിച്ച് അങ്ങിങ്ങ് അക്രമങ്ങള്‍ നടന്നു. സിപിഎമ്മിന്റെ മുട്ടത്തറയിലുള്ള ഓഫീസ് കത്തിച്ചു. സപ്തംബര്‍ 26 വ്യാഴാഴ്ച രാവിലെയാണ് ഓഫീസ് കത്തിച്ചത്.
ഇതിന് പിന്നില്‍ വിഎച്ച്പി പ്രവര്‍ത്തകരാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. കൊല്ലത്ത് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു കാര്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ കത്തിച്ചു.
തൃശൂരില്‍ 70 ഓളം വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് മുന്‍കരുതലെന്ന നിലയ്ക്ക് കസ്റഡിയിലെടുത്തു. തൃശൂര്‍ ജില്ലയില്‍ അങ്ങിങ്ങ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി. കൊല്ലം ജില്ലയില്‍ പല ഭാഗത്തും കല്ലേറുണ്ടായി. കോഴിക്കോട് രാമനാട്ടുകരയിലും കുന്നമംഗലത്തും വിഎച്ച്പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications