പോളിഗ്രാഫ്: നോട്ടീസിന് ശോഭന മറുപടി നല്‍കിയില്ല
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖയെ കുറിച്ചുള്ള അന്വേഷവുമായി ബന്ധപ്പെട്ട് പോളിഗ്രാഫ് ടെസ്റിന് വിധേയമാവാനുള്ള സൗകര്യമുള്ള തീയതി അറിയിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് ശോഭന മറുപടി നല്‍കിയില്ല.
സപ്തംബര്‍ 25 ബുധനാഴ്ച രാവിലെ ശോഭനയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരം നാല് മണിയ്ക്ക് മുമ്പായി മറുപടി നല്‍കിയില്ലെങ്കില്‍ ടെസ്റിന് സമ്മതമല്ലെന്ന നിഗമനത്തില്‍ എത്തുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരം നാല് വരെയും ശോഭന നോട്ടീസിന് മറുപടി നല്‍കിയില്ല.
പോളിഗ്രാഫ് ടെസ്റിന് വിധേയമാവാന്‍ തയ്യാറാണെന്ന് നേരത്തെ ശോഭന അറിയിച്ചിരുന്നു. ക്രൈെംബ്രാഞ്ച് അയച്ച നോട്ടീസിന് മറുപടിയായി ടെസ്റിനായി അന്വേഷണ സംഘം നിശ്ചയിച്ച തീയതിയ്ക്ക് ഹാജരാവാന്‍ അസൗകര്യമുണ്ടെന്ന് ശോഭന വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ശോഭനയ്ക്ക് സൗകര്യമുള്ള തീയതി അറിയിക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മറ്റൊരു നോട്ടീസ് ബുധനാഴ്ച നല്‍കിയത്.












Click it and Unblock the Notifications