അക്രമം: കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു
അഹമ്മാദാബാദ്: ഗാന്ധിനഗറിലെ അക്ഷര്‍ധാം സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ക്ഷേത്രത്തിലേക്ക് വരാനുപയോഗിച്ച കാറിന്റെ ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞു.
ഹൗറാ എക്സ്പ്രസില്‍ അഹമ്മദാബാദ് റെയില്‍വെ സ്റേഷനില്‍ വന്നിറങ്ങിയവരാണ് രണ്ട് പേരുമെന്നാണ് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.
ക്ഷേത്രത്തിലേക്ക് പോവാനായി ഇവര്‍ സ്റേഷനില്‍ നിന്ന് കാര്‍ വാടകയ്ക്കെടുക്കുകയായിരുന്നു. ഇവരെ തനിക്ക് പരിചയമില്ലെന്ന് ഡ്രൈവര്‍ പൊലീസിനോട് വ്യക്തമാക്കി. കാറിന്റെ ഉടമസ്ഥനെയും പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യുകയാണ്. വിരുദ്ധമായ കാര്യങ്ങള്‍ ഇവര്‍ പറയുന്നുണ്ടോയെന്ന് അറിയാനാണ് ഇത്.
ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടോയെന്നതാണ് പൊലീസിന്റെ അന്വേഷണ വിഷയം. ഗുജറാത്തില്‍ തന്നെതീവ്രവാദികളുമായി ബന്ധമുള്ളവരുമായും ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications