കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി: ശശിലാല്‍ നായര്‍ വിദേശത്ത് കടന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: വിവാദ ചിത്രമായ ഏക് ചോട്ടിസീ ലൗവ് സ്റോറിയുടെ സംവിധായകനായ ശശിലാല്‍ നായര്‍ ഭീഷണിയെ തുടര്‍ന്ന് വിദേശത്തേക്ക് പറന്നു. വിദേശത്ത് എവിടെയാണ് കഴിയുന്നതെന്ന് നായര്‍ വെളിപ്പെടുത്തിയിട്ടില്ല.

വിവാദ ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെയാഴ്ചകളായി നാല് പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും അധോലോകത്തു നിന്നും തനിക്ക് ഭീഷണി വരാറുണ്ടായിരുന്നുവെന്ന് ശശിലാല്‍ നായര്‍ പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ നായര്‍ തയ്യാറായില്ല. കോടതിയ്ക്ക് മുന്നില്‍ കേസ് നിലവിലുള്ളതു കൊണ്ടാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാത്തത്. വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉചിതമായ സ്ഥലം കോടതിയാണ്.

മനീഷ കൊയ്രാളയ്ക്ക് വേണ്ടിയാണ് തനിക്കെതിരെ ഭീഷണിയുയര്‍ത്തുന്നതെന്ന് ടെലഫോണില്‍ ഭീഷണിപ്പെടുത്തിയ ആരും പറഞ്ഞിട്ടില്ലെന്നും നായര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായം എഴുതൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X