ആര്‍ കെ ശര്‍മ്മ കീഴടങ്ങി
ദില്ലി: ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനി ഭട്നഗര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐ എ എസ് കാരനുമായ രവികാന്ത് ശര്‍മ്മ കോടതിയില്‍ കീഴടങ്ങി.
പഞ്ചാബിലെ അംബാലയിലെ കോടതിയിലാണ് രവികാന്ത് കീഴടങ്ങിയത്. സെപ്തംബര്‍ 27 വെള്ളിയാഴ്ച വൈകീട്ടം നാല് മണിയ്ക്കാണ് രവികാന്ത് കീഴടങ്ങിയത്. കോടതി അദ്ദേഹത്തെ ഒക്ടോബര്‍ പത്ത് വരെ ജുഡീഷ്യല്‍ കസ്റഡിയിലേയ്ക്ക് വിട്ടു.
ഹരിയാന യിലെ ജയില്‍ വകുപ്പ് ഐ ജി യാണ് രവികാന്ത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇദ്ദേഹം ഒളിവിലായിരുന്നു. ദില്ലി പൊലീസ് ഇദ്ദേഹത്തെ അന്വേഷിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്പന്റ് ചെയ്തു.












Click it and Unblock the Notifications