കേരളത്തിലേയ്ക്കുള്ള വിമാനക്കൂലി കുറയ്ക്കാതിരിയ്ക്കാന്‍ സംഘടിതനീക്കം
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുളള വിമാനക്കൂലി കുറയ്ക്കാതിരിയ്ക്കാന്‍ സംഘടിത നീക്കം നടത്തുകയാണ് വിമാനകമ്പനികള്‍.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള യാത്രാനിരക്കുകള്‍ ഏകീകരിയ്ക്കാനുളള നീക്കമാണ് വിമാനകമ്പനികള്‍ എതിര്‍ക്കാന്‍ ശ്രമിയ്ക്കുന്നത്. ചില സമയങ്ങളില്‍ കേരളത്തിലേയ്ക്ക് യാത്രക്കാര്‍ കുറയുകയും ചെയ്യുന്നുണ്ട്. ഇത് ഉണ്ടാകാതിരിയ്ക്കാനും കമ്പനികള്‍ ശ്രമിയ്ക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാനായി വിമാനകമ്പനികള്‍ സംയുക്ത സംഘടന രൂപീകരിച്ചു. ഇന്ത്യന്‍ എയര്‍ ലൈന്‍സ്, എയര്‍ ഇന്ത്യ, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍ എന്നീ വിമാനകമ്പനികളുടെ ഉദ്യോഗസ്ഥരാണ് സംഘടന രൂപീകരിച്ചിരിയ്ക്കുന്നത്.
തെക്കേഇന്ത്യയിലേയ്ക്കുള്ള നിരക്കുകള്‍ ഏകീകരിയ്ക്കാനുള്ള നീക്കത്തിലാണിവര്‍. ഇതിനൊപ്പം വിനോദ സഞ്ചാരികളുടെ കാലമായ നവംബറില്‍ യാത്രാനിരക്ക് കൂട്ടാനും ഇവര്‍ ഉദ്ദേശിയ്ക്കുന്നു.
തിരുവനന്തപുരത്തേയ്ക്കുള്ള നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊച്ചിവരെയും കോഴിക്കോടുവരെയും യാത്രചെയ്തിരുന്നവര്‍ ഇനി വിഷമത്തിലാവും.
നിരക്ക് ഏകീരണത്തിന്റ മാനദണ്ഡങ്ങല്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ലെങ്കിലും കുറെ യാത്രക്കാര്‍ക്കെങ്കിലും ഇത് ഇരുട്ടടിയാവും.












Click it and Unblock the Notifications