Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്നിയുടെ മോചനത്തിന് ശ്രമിക്കും

കൊച്ചി: മദ്നിയുടെ മോചനം സംബന്ധിച്ച് നിയമത്തിന്റെ വഴിയില്‍ ചെയ്യാവുന്നതിനെല്ലാം സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

സപ്തംബര്‍ 26 വെള്ളിയാഴ്ച എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

നേരത്തേ ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ പി ഡി പി പ്രവര്‍ത്തകര്‍ സമരം നടത്തിയപ്പോള്‍ മദനിയുടെ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിയ്ക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മദനിയെ മോചിപ്പിയ്ക്കാമെന്ന് താന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും ആന്റണി പറഞ്ഞിരുന്നു. 2002 സെപ്തംബര്‍ 24 ന് നടന്ന ഐക്യമുന്നണി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി അഭിപ്രായം മാറ്റിയത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ കേന്ദ്ര സഹായം ലഭിച്ചേ മതിയാവൂ.

കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ കുറിച്ച് പരസ്യപരാമര്‍ശങ്ങള്‍ക്ക് താനില്ല. ആഭ്യന്തര വകുപ്പ് താന്‍ ഒഴിയണമെന്ന ശോഭനാ ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+