മന്ത്രിസഭാ പുനസംഘടന ഇല്ല: ആന്റണി
കൊച്ചി: സംസ്ഥാനത്ത് ഉടനെ മന്ത്രിസഭാ പുനസംഘടന നടത്താല്‍ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു.
ഇതുവരെ മന്ത്രിസഭ പുനസംഘടിപ്പിയ്ക്കാന്‍ ആലോചിച്ചിട്ടില്ല. പക്ഷേ അതുകൊണ്ട് ഭാവിയില്‍ അതുണ്ടാവുകില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയില്‍ താന്‍ ഉള്‍പ്പടെ എല്ലാപേരുടേയും പ്രവര്‍ത്തനം ഏറെ മെച്ചപ്പെടേണ്ടതുണ്ട്. പത്മജയ്ക്കും ടി എച്ച് മുസ്തഫയ്ക്കും കെ പി സി സി കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ച് ഒന്നും പറയാന്‍ ആന്റണി തയ്യാറായില്ല. ആന്റണി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ശോഭനാ ജോര്‍ജ്ജിന്റെ ആവശ്യത്തോടും പ്രതികരിയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications