കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ വീണ്ടും
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാല പിന്‍വലിച്ച പ്രൈവറ്റ് രജിസ്ട്രേഷന്‍ സൗകര്യം പുനസ്ഥാപിച്ചു.
ബി എയ്ക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ സൗകര്യമാണ് സര്‍വകലാശാല പിന്‍വലിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ കുറെ ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 27 വെള്ളിയാഴ്ച രാവിലെ പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനസ്ഥാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നടന്ന സിന്റിക്കേറ്റ് യോഗമാണ് പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനസ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications