കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറി ശനിയാഴ്ച വിരമിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി സപ്തംബര്‍ 28 ശനിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. വിരമിക്കേണ്ട ഒരു ദിവസം മുമ്പ് സ്വമേധയാ പിരിഞ്ഞുപോകല്‍ പദ്ധതിയനുസരിച്ചാണ് കൃഷ്ണമൂര്‍ത്തി വിരമിക്കുന്നത്.

സപ്തംബര്‍ 30 തിങ്കളാഴ്ചയാണ് കൃഷ്ണമൂര്‍ത്തി വിരമിക്കേണ്ട തീയതി. സ്വമേധയാ പിരിഞ്ഞുപോകല്‍ പദ്ധതിയനുസരിച്ച് ശനിയാഴ്ച (ഞായറാഴ്ച അവധിയായതിനാലാണ് ശനിയാഴ്ച വിരമിക്കുന്നത്) അദ്ദേഹം വിരമിക്കുന്നത് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ്.

ഈ വിരമിക്കലിലൂടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ നേടിയെടുത്ത കൃഷ്ണമൂര്‍ത്തി സ്വമേധയാ വിരമിക്കല്‍ മൂലം കിട്ടാതെ പോവുമായിരുന്ന ചില ആനുകൂല്യങ്ങള്‍ കൂടി തരപ്പെടുത്തിയിട്ടുണ്ട്.

സ്വമേധാ പിരിഞ്ഞു പോവുന്ന ഐ എ എസ് ഓഫീസര്‍മാര്‍ക്ക് ലീവ് ട്രാവല്‍ ആനുകൂല്യം ലഭിക്കാന്‍ പാടില്ലാത്തതാണ്. 2001 മാര്‍ച്ചില്‍ ഐ എ എസ് ഓഫീസര്‍മാര്‍ക്കുള്ള ലീവ് ട്രാവല്‍ ആനുകൂല്യം കേന്ദ്രം നിര്‍ത്തലാക്കിയതാണെങ്കിലും 2003 ഫെബ്രുവരി 28ന് മുമ്പായി വിരമിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാല്‍ സ്വമേധയാ പിരിഞ്ഞുപോകുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. എന്നാല്‍ ലീവ് ട്രാവല്‍ ആനുകൂല്യം ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറലില്‍ നിന്ന് കൃഷ്ണമൂര്‍ത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി.

പൊതുചട്ടങ്ങള്‍ മറികടക്കുന്നതിലൂടെ കൃഷ്ണമൂര്‍ത്തി നേരത്തെയും ശ്രദ്ധേയനായിട്ടുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഓഫീസര്‍മാര്‍ വിമാനത്തിലെ എക്കണോമി ക്ലാസില്‍ മാത്രമേ സഞ്ചരിക്കാവൂവെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് കൃഷ്ണമൂര്‍ത്തി അമേരിക്കയിലേക്ക് ബിസിനസ് ക്ലാസില്‍ സഞ്ചരിച്ചത്. കൂടെ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടായിരുന്നു. ഇതിന് മുഖ്യമന്ത്രിയില്‍ നിന്ന് തന്നെ അദ്ദേഹത്തിന് അനുമതി ലഭിക്കുകയും ചെയ്തു.

വിരമിക്കേണ്ടതിന് ഒരു ദിവസം മുന്നെ സ്വമേധയാ പിരിഞ്ഞുപോയി ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്ന ചീഫ് സെക്രട്ടറി ഒരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. അത് മറ്റുദ്യോഗസ്ഥരും മാതൃകയായി സ്വീകരിക്കുമോയെന്ന് വരുംദിവസങ്ങളില്‍ അറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X