സി ഐ ടി യു പ്രക്ഷോഭത്തിന്
തിരുവനന്തപുരം: കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ചുമടെടുപ്പ്, തോട്ടം മേഖകളിലെ തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് സി ഐ ടി യു പ്രക്ഷോഭം നടത്തും.
മറ്റ് തൊഴിലാളി യൂണിയനുകളുമായി സഹകരിച്ച് നടത്തുന്ന സമരത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് സി ഐ ടി യു സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വാഗമണില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ പട്ടിണി മൂലം മരിച്ചതായി കുറിപ്പില്‍ പറഞ്ഞു. കെ. കെ. കുഞ്ഞാപ്പി, ചുടല എന്നിവരാണ് മരിച്ചത്.
സംസ്ഥാന പ്രസിഡന്റ് കെ. കെ. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി. കെ. ഗുരുദാസന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.












Click it and Unblock the Notifications