ഒക്ടോബര്‍ 16 മുതല്‍ ഭൂമിയില്‍ കടക്കും: ജാനു
കല്പറ്റ: ആദിവാസി കരാര്‍ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ ഒക്ടോബര്‍ 16 മുതല്‍ ഭൂമിയില്‍ കടന്ന് കരാര്‍ സ്വയം നടപ്പിലാക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി. കെ. ജാനു പറഞ്ഞു.
ആദിവാസി ഭൂവിതരണ ലിസ്റ് നിര്‍ണയത്തില്‍ അഴിമതിയുണ്ട്. എങ്കള മണ്ണ് എങ്കളക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന ജന്മാവകാശ സമരമാണ് ആദിവാസികള്‍ നടത്താന്‍ പോവുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 13 വരെ ജില്ലാ കേന്ദ്രങ്ങളില്‍ സമര പ്രതിജ്ഞ നടത്തും. വയനാട്ടില്‍ ഒക്ടോബര്‍ ഏഴിന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും.
ഒക്ടോബര്‍ 10ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണയും സമര പ്രതിജ്ഞയും നടത്തും. കുറിച്യന്‍, മലയരയന്‍, കാണിക്കാര്‍, മുള്ളകുറുമര്‍ എന്നിവരെ പട്ടിക വര്‍ഗ ലിസ്റില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടി ഉപേക്ഷിക്കുക, മാവിലന്‍, വേടന്‍, കരിമ്പാലന്‍, മലവേട്ടുവര്‍ എന്നിവര്‍ക്ക് കരാര്‍ അനുസരിച്ച് ഭൂമി നല്‍കുക, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭൂമി ആദിവാസികള്‍ക്കും ദളിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും പതിച്ചുനല്‍കുക, ത്രിതല പഞ്ചായത്തുകള്‍ക്ക് പട്ടിക വര്‍ഗ ക്ഷേമ ഫണ്ട് കൈമാറിയ നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.












Click it and Unblock the Notifications