Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയ്ക്കും സി. എച്ച്. മുസ്തഫയ്ക്കും നോട്ടീസ്

ദില്ലി: അച്ചടക്ക ലംഘനത്തിന് പത്മജ വേണുഗോപാലിനും സി. എച്ച്. മുസ്തഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.

കെ പി സി സിയുടെ നിര്‍ദേശം അവഗണിച്ച് വൈദ്യുതി ബോര്‍ഡില്‍ സമാന്തര യൂണിയന് നേതൃത്വം നല്‍കുകയും യൂണിയന്‍ പ്രശ്നത്തില്‍ കെ പി സി സി പ്രസിഡന്റിനെ വിമര്‍ശിക്കുകയും ചെയ്തതിനാണ് പത്മജയ്ക്കെതിരെ നടപടി. കെ. കരുണാകരനെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉയര്‍ത്തിയതിനാണ് മുസ്തഫയ്ക്ക് നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണം.

കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അനുമതി ലഭിച്ചാല്‍ അച്ചടക്ക സമിതി രൂപീകരണം ഉണ്ടാവും. സി. വി. പത്മരാജന്‍ അധ്യക്ഷനായ സമിതിയില്‍ പാലാ കെ. എം. മാത്യു, സാദിരികോയ, കെ. എം. ഐ. മേത്തര്‍, എം. പി. ഗോവിന്ദന്‍നായര്‍, പി. ടി. മോഹനകൃഷ്ണന്‍, എ. ചാള്‍സ് എന്നിവരാണ് അംഗങ്ങള്‍.

മന്ത്രിസഭാ പുന:സംഘടന വേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനിച്ചു. പ്രായപരിധി കഴിഞ്ഞതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പുന:സംഘടനയില്‍ സ്ഥാനം ലഭിക്കാതെ പോയവര്‍ക്ക് കെ പി സി സിയിലും ഡി സി സിയിലും സ്ഥാനം നല്‍കും. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ കമ്മിറ്റികള്‍ക്ക് രണ്ട് മാസത്തിനകം രൂപം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+