യുവതിയെ ആശുപത്രിയിലും പീഡിപ്പിച്ചു
പത്തനംതിട്ട: വൃദ്ധസദനത്തില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടയില്‍ ഡോക്ടറും പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു.
അടൂര്‍ റെഡ് ക്രോസ് സൊസൈറ്റിയിലെ ഹോം നഴ്സായ യുവതി മല്ലേശേരിയിലെ വൃദ്ധസദനത്തില്‍ വെച്ചാണ് ആദ്യം പീഡിപ്പിക്കപ്പെട്ടത്. റെഡ് ക്രോസ് സൊസൈറ്റി തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതിയെ വൃദ്ധസദനം നടത്തുന്ന സാം മടക്കിഅയക്കാന്‍ തയ്യാറായില്ല. സൊസൈറ്റിയുടെ അനുവാദമുണ്ടെന്ന് പറഞ്ഞ് യുവതിയെ ധരിപ്പിച്ച് സാമും ഭാര്യയും അവരെ വൃദ്ധസദനത്തിന് സമീപമുള്ള സാമിന്റെ വീട്ടില്‍ താമസിപ്പിച്ചു.
സാമിന്റെ വീട്ടില്‍ വെച്ചാണ് സാമിന്റെ മകനായ ഡോ. സാംസണ്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നീട് സാമിന്റെ മറ്റൊരു മകനായ സ്റീഫന്‍ യുവതിയുടെ മുറിയ്ക്കുള്ളില്‍ കടന്ന് യുവതിയെ ബലാത്സംഗം ചെയ്തു.
സാമിന്റെ ഭാര്യയാണ് പിറ്റേ ദിവസം യുവതിയെ ഡോ. സാംസന്റെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ചും യുവതിയെ പീഡിപ്പിക്കാന്‍ സാംസണ്‍ ശ്രമിച്ചുവത്രെ. ചെറുത്തുനിന്നതിനാല്‍ സാംസണ് യുവതിയെ പീഡിപ്പിക്കാനായില്ല. പിന്നീട് ഇവിടെ വെച്ച് നല്‍കിയ ഗുളികകള്‍ തന്നെ ശാരീരികമായി തളര്‍ത്തിയതായി യുവതി പറയുന്നു.
അമേരിക്കയിലേക്ക് തന്നെ കൊണ്ടുപോവുമെന്ന് പറഞ്ഞ് സാം തന്റെ കൈയിലുണ്ടായിരുന്ന 5000 രൂപയും 11 പവനും വാങ്ങിയതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഇതിനിടെ യുവതിയെ പെന്തകോസ്തു സഭയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയുമുണ്ടായത്രെ.
പൊലീസ് മല്ലശേരി വൃദ്ധസദനത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications