നാല് പത്മജ പക്ഷക്കാരെ പുറത്താക്കി
തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ഭാരവാഹികളായ നാല് പേരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.
യൂണിയന്‍ പ്രശ്നം സംബന്ധിച്ച കെ പി സി സിയുടെ നിര്‍ദേശം അംഗീകരിക്കാതിരിക്കുകയും വാര്‍ത്താ സമ്മേളത്തില്‍ കെ പി സി സി നിര്‍ദേശം ചോദ്യം ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് ഇവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
പി. എം. രാധാകൃഷ്ണന്‍, സജീവ് ജനാര്‍ദനന്‍, ഡി. കെ. രവി, കെ. കെ. ബോസ് എന്നിവരെയാണ് പുറത്താക്കിയത്.എം എസ് റാവുത്തര്‍ നേതൃത്ത്വം നല്‍കുന്ന മറ്റൊരു യൂണിയനും വൈദ്യുതി ബോര്‍ഡിലുണ്ട്. ഇതിന് എതിരെ പത്മജയുടെ നേതൃത്ത്വത്തില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തിയ്ക്കുകയാണെന്ന് റാവുത്തര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications