എസ്എഫ്ഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്
കോഴിക്കോട്: ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കാനുള്ള കലിക്കറ്റ് സര്‍വകലാശാല തീരുമാനത്തിനെതിരെ സപ്തംബര്‍ 27 വെള്ളിയാഴ്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വകലാശാലാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി സിറാജ് ഉള്‍പ്പെടെ പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കാനുള്ള സിന്റിക്കേറ്റ് തീരുമാനത്തിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാലാ കാമ്പസില്‍ പ്രകടനം നടത്തി.
കലിക്കറ്റ് സര്‍വകലാശാലാ സിന്റിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം യോഗത്തില്‍ പുന:പരിശോധിക്കുമെന്നാണ് കരുതുന്നത്.
പ്രൈവറ്റ് രജിസ്ട്രേഷന്‍ നിറുത്തലാക്കുക വഴി ഒട്ടേറെ പേര്‍ക്ക് ബിരുദം കോഴ്സിന് പഠിയ്ക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് സമരം ചെയ്യുന്നവരുടെ ആരോപണം. മാത്രമല്ല പ്രൈവറ്റ് രജിസ്ട്രേഷന്‍ നിറുത്തി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂട്ടുകയാണത്രെ സര്‍വകലാശാലയുടെ ലക്ഷ്യം. ഇതിന് കൂടുതല്‍ ഫീസ് ഈടാക്കുന്നതുകൊണ്ട് വരുമാനം കൂട്ടാനാവും.












Click it and Unblock the Notifications