Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ പ്രതികരിക്കുന്നില്ല: പത്മജ

കൊച്ചി: അച്ചടക്ക ലംഘനത്തിന് കെ പി സി സി പ്രസിഡന്റ് തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നതു സംബന്ധിച്ച് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പത്മജ വേണുഗോപാല്‍.

കാര്യങ്ങള്‍ പഠിച്ച ശേഷമാവാം പ്രതികരണമെന്ന് അവര്‍ വ്യക്തമാക്കി. അതേ സമയം തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ കെ പി സി സി പ്രസിഡന്റിന് അധികാരമില്ലെന്ന് സി. എച്ച്. മുസ്തഫ പറഞ്ഞു.

എം എല്‍ എ എന്ന നിലയില്‍ തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡിനേ അധികാരമുള്ളൂ. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയോ ഹൈക്കമാന്റോ കോണ്‍ഗ്രസ് പ്രസിഡന്റോ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാം.

പത്മജയ്ക്കെതിരെ കെ പി സി സി പ്രസിഡന്റിന് അച്ചടക്ക നടപടി സ്വീകരിക്കാം. പക്ഷേ തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരമില്ല.

കരുണാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള മറുപടിയേ താന്‍ പറഞ്ഞിട്ടുള്ളൂ. കരുണാകരന് എന്തും പറയാമെങ്കില്‍ മറുപടി പറയാനുള്ള അധികാരം തനിക്കുമുണ്ട്. കരുണാകരന് സീനിയോറിറ്റിയുണ്ടെങ്കില്‍ തനിക്കും സീനിയോറിറ്റിയുണ്ട്. എല്ലാവരുടെയും പരസ്യപ്രസ്താവന നിയന്ത്രിക്കാതെ തനിക്കെതിരെ മാത്രം അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ കാര്യമില്ല-. മുസ്തഫ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+